kannur local

കെ ടി ജയകൃഷ്ണന്‍ ദിനാചരണം ഇന്ന് ജില്ലയില്‍ കനത്ത പോലിസ് സുരക്ഷ

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണന്‍ 17ാം ബലിദാന ദിനാചരണമായ ഇന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലും മറ്റും കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്്. ദിനാചരണത്തിന്റെ ഭാഗമായി മുഴുവന്‍ സംഘപരിവാര ശാഖകളിലും പുഷ്പാര്‍ച്ചന ഉള്‍പ്പെടെയുള്ള അനുസ്മരണ പരിപാടികള്‍ നടത്തും. ഇവിടങ്ങളെല്ലാം പോലിസിന്റെ നിരീക്ഷണത്തിലാണ്. ഇന്നു രാവിലെ എട്ടിന് മാക്കൂല്‍പീടികയിലെ ജയകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയോടെയാണു ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. കണ്ണൂരിലാണ് യുവമോര്‍ച്ചയുടെ ശക്തിപ്രകടനവും പൊതുസമ്മേളനവും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലും പരിസരത്തും പോലിസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍ എംപിയാണ് ഉദ്ഘാടനം ചെയ്യുക. ഡിസംബര്‍ മാസത്തോടെ ജില്ലയില്‍ പൊതുവില്‍ രൂപപ്പെടാറുള്ള രാഷ്ട്രീയ അക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ പോലീസ് മേധാവി. സമാധാനം ഉറപ്പിക്കുന്നതിന്റെ മുന്നോടിയായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി എസ്പി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it