കെ ടി ഇര്‍ഫാന്‍ ഒളിംപിക്‌സിന്

ജയ്പൂര്‍: കേരളത്തിന്റെ കെ ടി ഇര്‍ഫാന്‍ ഈ വര്‍ഷം ബ്രസീലില്‍ അരങ്ങേറുന്ന ഒളിംപിക്‌സിന്റെ 20 കിമി നടത്തത്തില്‍ മല്‍സരിക്കാന്‍ യോഗ്യത നേടി.
ദേശീയ നടത്ത ചാംപ്യന്‍ഷിപ്പില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തതോടെയാണ് തുടര്‍ച്ചയായി രണ്ടാംതവണയും ഇര്‍ഫാന്‍ ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. പരിക്കുമൂലം ദീര്‍ഘകാലം വിശ്രമത്തിലായിരുന്ന താരം തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ദേശീയ ചാംപ്യന്‍ഷിപ്പ്. മല്‍സരത്തില്‍ ഒരു മണിക്കൂറും 22 മിനിറ്റും 14 സെക്കന്റും കൊണ്ടാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒളിംപിക്‌സിന്റെ യോഗ്യതാ മാര്‍ക്ക് ഒരു മണിക്കൂറും 24 മിനിറ്റുമായിരുന്നു.
ഒളിംപിക്‌സിനെക്കൂടാതെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനും ലോക ചാംപ്യന്‍ഷിപ്പിനും ഇര്‍ഫാന്‍ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ ചാംപ്യന്‍ഷിപ്പിലെ ആദ്യ അഞ്ചു സ്ഥാനക്കാരാണ് ഈ രണ്ടു മേളകളിലേക്കും തിരഞ്ഞെടുക്കപ്പെടുക.
കാല്‍മുട്ടിലെ പരിക്കുമൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇര്‍ഫാന്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചുവരവിലെ ആദ്യ മീറ്റില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യമാണെന്ന് ഇര്‍ഫാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it