കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആദായ നികുതി; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആദായ നികുതി വിവരങ്ങള്‍ നല്‍കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. കെ ജി ബാലകൃഷ്ണന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നപ്പോഴുമുള്ള ബന്ധുക്കളുടെ ആദായ നികുതി വിവരങ്ങളാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടത്.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ കക്ഷികളല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ രോഹത്ഗി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുതല്‍ വാദം കേള്‍ക്കുന്നതിനായി ജുലൈ 12ന് കോടതി കേസ് പരിഗണിക്കും.
മകന്‍, മകള്‍, സഹോദരങ്ങള്‍ എന്നിവരുടെ പേരില്‍ 21 ഓളം സ്വത്തുക്കള്‍ കെ ജി ബാലകൃഷ്ണന്‍ വാങ്ങിക്കൂട്ടിയെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it