Flash News

'കെ എന്‍ എ ഖാദര്‍ സീറ്റ് വാങ്ങിയത് ഭീഷണിപ്പെടുത്തി'



മലപ്പുറം: വേങ്ങരയില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സീറ്റ് നേടിയത് ലീഗ് നേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടെന്നു മുസ്‌ലിംലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. ഹംസ കറുകമണ്ണില്‍. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില സുപ്രധാന കാര്യങ്ങള്‍ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയാണ് കെ എന്‍ എ ഖാദര്‍ സീറ്റ് തരപ്പെടുത്തിയത്.  ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ എല്ലാ കാര്യവും തനിക്ക് അറിയാമെന്നും ഹംസ  പറഞ്ഞു.  എന്തിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് അറിയാമെങ്കിലും അതു പറയില്ല. കാലങ്ങളായുള്ള ലീഗിന്റെ പതിവ് തെറ്റിച്ചാണ് വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ അവസാന നിമിഷം മലക്കംമറിച്ചിലിലൂടെ തീരുമാനിച്ചത്. പാര്‍ട്ടി നേതാക്കളെ ഭീഷണിപ്പെടുത്തി നേടിയതാണ് ഈ സ്ഥാനാര്‍ഥിത്വം. ഇതിനെതിരേയാണ് താന്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it