Flash News

കെ എന്‍ എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്നലെ വിളിച്ചുചേര്‍ന്ന സഭാസമ്മേളനത്തിന്റെ ആദ്യഅജണ്ടയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ഒമ്പതിന് സഭ ചേര്‍ന്നപ്പോള്‍ നിയമസഭാ സെക്രട്ടറി സത്യപ്രതിജ്ഞ ചെയ്യാനായി കെ എന്‍ എ ഖാദറിനെ സഭയിലേക്ക് ക്ഷണിച്ചു.  നിയമസഭാ സെക്രട്ടറിക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. അല്ലാഹുവിന്റെ നാമത്തിലാണ് ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ബന്ധുക്കളും വിഐപി ഗാലറിയിലെത്തിയിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ 23,310 വോട്ടുകള്‍ക്കാണ് ഖാദര്‍ വിജയിച്ചത്. കെ എന്‍ എ ഖാദറിന് 65,227 വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന്റെ പി പി ബഷീര്‍ 41,917 വോട്ട് ആണ് നേടിയത്. എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുമ്പ് രണ്ടുതവണ ഖാദര്‍ അസംബ്ലിയിലെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it