Flash News

കെ എച്ച് അബ്ദുല്‍ ഹാദി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്

കെ എച്ച് അബ്ദുല്‍ ഹാദി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്
X
കോഴിക്കോട്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. സംസ്ഥാന പ്രസിഡന്റായി കെ എച്ച് അബ്ദുല്‍ ഹാദിയെയും ജന. സെക്രട്ടറിയായി എ എസ് മുസമ്മിലിനെയും തിരഞ്ഞെടുത്തു.



അല്‍ ബിലാല്‍ സലീം, നസീഹ ഹുസ്സൈന്‍ (വൈസ് പ്രസിഡന്റുമാര്‍), പി എം മുഹമ്മദ് റിഫ, സി പി അജ്മല്‍, ഷബാന ഷാജി (സെക്രട്ടറിമാര്‍), ഷഫീഖ് കല്ലായി (ഖജാഞ്ചി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എസ് മുഹമ്മദ് റാഷിദ്, വി മുഹമ്മദ് സാദിക്ക് , എം ബി ഷെഫിന്‍, ആരിഫ് മുഹമ്മദ്, പി വി ഷഫീഖ്, ആരിഫ് ബിന്‍ സലീം, ഹാദിയ റഷീദ്, ഹസ്‌ന ഫെബിന്‍, മുബ്ശിറ എം ടി എന്നിവര്‍ സംസ്ഥാന സമിതിയംഗംങ്ങളുമാണ്.  ഉപദേശക സമിതി ചെയര്‍മാന്‍ കെ എച്ച് നാസര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it