കെ എം മാണി വീണ്ടും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍
BY kasim kzm21 April 2018 3:42 AM GMT
kasim kzm21 April 2018 3:42 AM GMT
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനായി കെ എം മാണിയെയും വര്‍ക്കിങ് ചെയര്‍മാനായി പി ജെ ജോസഫിനെയും വീണ്ടും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഐകകണ്‌ഠ്യേന നേതൃത്വത്തെ തിരഞ്ഞെടുത്തത്. സി എഫ് തോമസ് ഡെപ്യൂട്ടി ചെയര്‍മാനായും ജോസ് കെ മാണി വൈസ് ചെയര്‍മാനായും തുടരും. തോമസ് ജോസഫാണ് ട്രഷറര്‍. യോഗത്തില്‍ 29 അംഗ സംസ്ഥാന ഉന്നതാധികാര കമ്മിറ്റിയെയും 111 അംഗ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഉന്നതാധികാര സമിതിയിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തി. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. ജനറല്‍ സെക്രട്ടറിമാരെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല. ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിനെ ഉന്നതാധികാര സമിതിയിലും നിലനിര്‍ത്തി.
ജോസഫ് വിഭാഗത്തെ പിണക്കാതെ കൂടെ നിര്‍ത്തിയാണ് മാണി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. ജോസഫ് വിഭാഗത്തില്‍ നിന്ന് 10 പേര്‍ക്ക് പരിഗണന നല്‍കി. അതേസമയം, കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണിപ്രവേശന തീരുമാനം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അറിയിക്കുമെന്നും മാണി പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT