Flash News

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചിരുന്നതായി 'പ്രതിച്ഛായ'

തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്നു പാര്‍ട്ടി മുഖപത്രം 'പ്രതിച്ഛായ'യുടെ സ്ഥിരീകരണം. ഇതുസംബന്ധിച്ച് മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെയല്ലെന്നും മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചുവെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം പറയുന്നു.

ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകര്‍ക്കാന്‍ മാണി തയാറായില്ലെന്നു പറയുന്ന ലേഖനം
ഇതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ത്യാഗം ചെയ്തിട്ടുണ്ടോയെന്നും ചോദിക്കുന്നു.

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നെന്നും എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും  മന്ത്രി ജി. സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സുധാകരന്‍ വിശദീകരിച്ചുവെങ്കിലും വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തരത്തിലുള്ള സ്ഥിരീകരണമാണ് കേരള കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന്് ഇപ്പോഴുണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ലേഖനത്തിലുള്ളത്. ജോസ്.കെ.മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നതു രാഷ്ട്രീയ വഞ്ചനയാണ്. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചു. എന്നിട്ട്, മാണിക്കുമുന്നില്‍ അവര്‍ അഭിനയിച്ചു. ബാര്‍ കോഴക്കേസില്‍പ്പെടുത്തി. ഇതോടെ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് അവര്‍ കരുതി. കെ.എം. മാണിയുടെ നെഞ്ചില്‍ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്കു മാപ്പില്ല- മുഖപ്രസംഗം പറയുന്നു.
Next Story

RELATED STORIES

Share it