Kottayam Local

കെ എം മാണിയുടെ കോലം കത്തിച്ചു



ചങ്ങനാശ്ശേരി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തുടര്‍ന്ന് കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും കോലം കത്തിച്ചു. നഗരംചുറ്റിയ പ്രകടനം കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റണി കുന്നുംപുറം അധ്യക്ഷത വഹിച്ചു. എം ഡി ദേവരാജന്‍, രാജീവ് മേച്ചേരി, പി എന്‍ നൗഷാദ്, നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍, ഡോ. ശോഭാ സലിമോന്‍, പി എച്ച് ഷാജഹാന്‍, തോമസ് അക്കര, ബാബു കുട്ടന്‍ചിറ, പി എന്‍ മോഹനന്‍പിള്ള, എം എച്ച് ഹനീഫ, സിയാദ് അബ്ദുര്‍ റഹ്്മാന്‍, പി എം ഷെഫീഖ്, രാജു ചാക്കോ, ജോമോന്‍ കുളങ്ങര, സി മോനിച്ചന്‍, ലൈസാമ്മ സംസാരിച്ചു.
Next Story

RELATED STORIES

Share it