കെ എം മാണിക്ക് മറ്റൊരു റെക്കോഡ് കൂടി
BY Sumeera SMR3 Jun 2016 3:59 AM GMT
Sumeera SMR3 Jun 2016 3:59 AM GMT
തിരുവനന്തപുരം: ഇത്തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ കെ എം മാണി മറ്റൊരു റെക്കോഡിനുകൂടി അര്‍ഹനായി. ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതാണ് മാണിയുടെ പുതിയ റെക്കോഡ്. 1965 മുതല്‍ അദ്ദേഹം പാലായെ കേരളനിയമസഭയില്‍ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്നു. 13ാമത് തവണയാണ് അദ്ദേഹം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ മല്‍സരിച്ചു ജയിച്ചത്. 1965ല്‍ നിയമസഭ ചേരാത്തതുകാരണമാണ് സത്യപ്രതിജ്ഞ 12 തവണയായി ചുരുങ്ങിയത്. 1975ല്‍ ആദ്യം മന്ത്രിയായി. 24 കൊല്ലം മന്ത്രിയായിരുന്നു 83 കാരനായ കെ എം മാണി. 51 കൊല്ലമായി അദ്ദേഹം നിയമസഭാംഗമാണ്. 13 ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോഡ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിയമമന്ത്രിയായിരുന്നു എന്ന റെക്കോഡും മാണിക്കു തന്നെ.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT