Idukki local

കെ എം ബീനാമോള്‍ റോഡിലൂടെ യാത്ര ചെയ്യാനാവുന്നില്ല

ഇടുക്കി: ഒളിംപ്യന്‍ കെ എം ബീനാമോളുടെ നാമധേയത്തിലുള്ള പണിക്കന്‍കുടി-കൊമ്പൊടിഞ്ഞാല്‍- പൊന്മുടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്തുമന്ത്രി കെ സുധാകരന്‍ നേരിട്ടനുവദിച്ച കാല്‍ കോടി രൂപ ദുര്‍വിനിയോഗം ചെയ്‌തെന്നു പരാതി. അതേസമയം, റോഡിലൂടെ ഗതാഗതം ദുസ്സഹമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ റൂട്ടില്‍ ഓടുന്ന ബസ് സര്‍വീസുകള്‍ നിലയ്ക്കുന്ന സ്ഥിതിയാണ്. കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍നിന്നു കായിക രംഗത്തെ പരമോന്നത വേദിയായ ഒളിംപിക്‌സില്‍ എത്തിയ ബീനാമോളുടെ നാമധേയത്തില്‍ ഒന്നര പതിറ്റാണ്ടു മുന്‍പാണ് റോഡ് അനുവദിച്ചത്.
കല്ലാര്‍കുട്ടി-മൈലാടുംപാറ റോഡിലെ പണിക്കന്‍കുടിയില്‍നിന്ന് ആരംഭിച്ച് അടിമാലി-വെള്ളത്തൂവല്‍-രാജാക്കാട് റോഡിലെ പൊന്മുടി ഡാം ടോ പ്പില്‍ എത്തുന്ന പതിനൊന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. പല ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. അറ്റകുറ്റപ്പണികള്‍ക്കായി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഒന്നേകാല്‍ വര്‍ഷം മുന്‍പ് റോഡിലെ യാത്രാദുരിതം ബീനാമോള്‍ നേരിട്ടെത്തി മന്ത്രി കെ സുധാകരനെ ബോധ്യപ്പെടുത്തുകയായിരുന്നു.
2016 ഫെബ്രുവരിയില്‍ അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ പതിനൊന്നര കിലോമീറ്റര്‍ ദൂരംവരുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കു പകരം ബന്ധപ്പെട്ട ഉേദ്യാഗസ്ഥരും കരാറുകാരും ചേര്‍ന്ന് പണിക്കന്‍കുടിയില്‍നിന്നു കൊമ്പൊടിഞ്ഞാല്‍ വരെയുള്ള രണ്ടുകിലോമീറ്ററോളും ദൂരം ടാറിങ് ജോലികള്‍ നടത്തി പണികള്‍ അവസാനിപ്പിച്ചു. ഇതോടെ ശേഷിക്കുന്ന ഒന്‍പതര കിലോമീറ്റര്‍ ദൂരത്തെ അറ്റകുറ്റപ്പണികള്‍ നടക്കാതെവന്നതാണ് വിനയായത്.
Next Story

RELATED STORIES

Share it