Flash News

കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥപറയുന്ന ആരാച്ചാര്‍ എന്ന നോവലാണ് മീരയെ അവാര്‍ഡിനര്‍ഹയാക്കിയത്.
മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നോവല്‍ ഡി സി ബുക്‌സാണു പുസ്തക രൂപത്തില്‍ പ്രസാധനം ചെയ്തിട്ടുള്ളത്. 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം, 2014ലെ വയലാര്‍ പുരസ്‌കാരം, 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും ഇതേ കൃതിക്ക് ലഭിച്ചിട്ടുണ്ട്. മീരയുടെ ആവേ മരിയ എന്ന ചെറുകഥ 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.

Next Story

RELATED STORIES

Share it