കെസിബിസി മാപ്പുപറയണം: ഫാ. അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: നീതിക്കു വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരേ പ്രസ്താവനയിറക്കിയ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) മാപ്പു പറയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേയാണ് കെസിബിസിയുടെ നിലപാട്. യൂറോപ്പിലെ പള്ളികളില്‍ വിശ്വാസികള്‍ എത്താത്തതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളുമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടുണ്ടാവണമെന്നു തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. വൈദികര്‍ പട്ടം സ്വീകരിക്കുന്നത് ബലാല്‍ക്കാരം ചെയ്യാനോ മറ്റേതെങ്കിലും ഇടപാട് നടത്താനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it