കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം 13ന്

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി 17ാം വാര്‍ഷിക സമ്മേളനം ഈമാസം 13ന് രാവിലെ 10 മുതല്‍ പാലാരിവട്ടം പിഒസിയില്‍ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി 12നു വൈകീട്ട് 6 മുതല്‍ 10 വരെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
മദ്യനയം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പിനെക്കുറിച്ച് സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചചെയ്യും. 13ന് രാവിലെ 10നു ചേരുന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നടത്തേണ്ട സമരപോരാട്ടങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2ന് 17ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it