കെവിന്‍ വധക്കേസ്: മുഴുവന്‍ പ്രതികളും പിടിയില്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ബാക്കിയുള്ള അഞ്ചു പേര്‍   കൂടി പോലിസ് പിടിയിലായത്.  കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍  പാലക്കാട് പുതുനഗരം പോലിസില്‍ കീഴടങ്ങുകയായിരുന്നു. റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നു പോലിസ് പിടികൂടുകയും ചെയ്തു.  ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനുവിന്റെ അമ്മ രഹ്‌ന ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി  അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it