കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലിനെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടും. എന്നാല്‍, കെവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെന്മലയിലെ ചാലിയക്കര ആറ്റിലേക്ക് അക്രമിസംഘം ഓടിച്ചിറക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്. കെവിന്‍ രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയിലേക്ക് വീണതാകാമെന്ന തും കെവിന്‍ മരിച്ചെന്ന് കരുതി ആറ്റിലേക്ക് തള്ളിയതാകാമെന്നുമുള്ള സാധ്യതയും പോലിസ് പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it