Flash News

കെവിന്റെ മരണം:എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തു

കെവിന്റെ മരണം:എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തു
X
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബുവിനേയും എഎസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി.



കൂടുതല്‍ വകുപ്പുതല നടപടികളും നിയമ നടപടികളും ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക.
Next Story

RELATED STORIES

Share it