Flash News

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; മോര്‍ച്ചറിക്കുമുന്നില്‍ സിപിഎം സംഘര്‍ഷം

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; മോര്‍ച്ചറിക്കുമുന്നില്‍ സിപിഎം സംഘര്‍ഷം
X
കോട്ടയം: കെവിന്‍ പി. ജോസഫി(23)ന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.മൃതദേഹം ഉടന്‍ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും.പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.അതിനിടെ, മൃതദേഹം സൂക്ഷിച്ചിരുന്ന കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ സംഘര്‍ഷമുണ്ടായി.



മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തിയതാണ് പ്രശ്‌നത്തിനു കാരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. തുടര്‍ന്ന് പോലിസ് ഇടപെട്ടു.ശേഷം തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി.
Next Story

RELATED STORIES

Share it