Flash News

കെവിന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവുള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

കെവിന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവുള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍
X


തിരുനെല്‍വേലി : കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പടെ രണ്ടു പേര്‍ അറസ്്റ്റിലായി. നിയാസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. തിരുനെല്‍വേലിയില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. പിടിയിലായ നിയാസ് ഡിവൈഎഫ് ഐ നേതാവാണെന്നാണ് റിപോര്‍ട്ടുകള്‍. കൂടുതല്‍ പ്രതികളെ പിടികൂടുന്നതിനായി രണ്ട്  ഐ.ജിമാരുടെ നേതൃത്വത്തില്‍ ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യാസഹോദരന്‍ ഷാനു അടക്കം എട്ട് പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലിസ് കരുതുന്നത്.
Next Story

RELATED STORIES

Share it