കെവിന്റെ കൊലപാതകം: ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്- പി അബ്ദുല്‍ മജീദ് ഫൈസി

കോഴിക്കോട്: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ കൊല ചെയ്യപ്പെടാനിടയായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കേണ്ടതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചും വാഹനത്തെ കുറിച്ചും കൃത്യമായ വിവരങ്ങളുണ്ടായിട്ടും അടിയന്തര ഇടപെടല്‍ മാറ്റിവച്ചത് മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതുകൊണ്ടാണെന്ന് പോലിസ് വ്യക്തമാക്കിയ സ്ഥിതിക്ക് അതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ചില പോലിസുകാരെ ബലിയാടാക്കി രക്ഷപ്പെടാവുന്ന സംഭവമല്ല ഇത്. മുഖ്യമന്ത്രിയുടെ കാരണത്താല്‍ മാത്രമാണ് ഒരു യുവാവിന്റെ ദാരുണ മരണം സംഭവിച്ചിട്ടുള്ളത്. മാനുഷിക ബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയേണ്ടതാണെന്നും മജീദ് ഫൈസി പറഞ്ഞു.
Next Story

RELATED STORIES

Share it