കെയ്‌സുക്കേ ഹോണ്ട വിരമിച്ചു

ടോകിയോ: പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് പൊരുതിത്തോറ്റതിന് പിന്നാലെയായി ജപ്പാന്‍ സൂപ്പര്‍ താരം കെയ്‌സുക്കേ ഹോണ്ട അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 'ഞാന്‍ എന്റെ ദേശീയ ഫുട്‌ബോള്‍ കരിയറിന് വിരാമം കുറിക്കുകയാണ്. ഞങ്ങള്‍ക്ക് മികച്ച യുവതാരങ്ങള്‍ ഉണ്ടെന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷമാണ്. ഇനി അവരുടെ ഊഴമാണ്'-  താരം പറഞ്ഞു.
2008ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഹോണ്ട 98 മല്‍സരങ്ങളില്‍ നിന്നായി 37 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2011ലെ എഎഫ്‌സി കപ്പില്‍ മുത്തമിട്ട ജപ്പാന്‍ ടീമില്‍ ഹോണ്ടയും ഉണ്ടായിരുന്നു. മുമ്പ് സിഎസ്‌കെഎ മോസ്‌കോയ്ക്കു വേണ്ടിയും എസി മിലാന് വേണ്ടിയും ഈ 32 കാരന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it