World

കെമിറോവില്‍ വന്‍ പ്രതിഷേധം

മോസ്‌കോ: പടിഞ്ഞാറന്‍ സൈബീരിയയിലെ കെമിറോവില്‍ മാളിന് തീപ്പിടിച്ച സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരേ രോഷപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. വ്യവസായ നഗരത്തിലെ ഷോപ്പിങ്, എന്റര്‍ടെയ്ന്‍മെന്റ് മാളിലുണ്ടായ തീപ്പിടിത്തത്തില്‍ 41 കുട്ടികളടക്കം 64 പേര്‍ മരിച്ചിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കെമിറോവിലെത്തി. കുറ്റകരമായ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച രാജ്യത്താകമാനം ദുഃഖമാചരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, 85 പേരെ കണ്ടെത്താനായിട്ടില്ലെന്നു ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അപകടം നടക്കുമ്പോള്‍ മാളിലെ ഫ—യര്‍ അലാം പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫയര്‍ സേഫ്റ്റി ടെക്‌നീഷ്യനെയടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it