കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ പ്രവര്‍ത്തനം നീതിയും സത്യസന്ധതയും മുന്‍നിര്‍ത്തി

തിരുവനന്തപുരം: ലോകനിലവാരത്തിനോടൊപ്പം നില്‍ക്കുന്ന സാങ്കേതികവിദ്യയും പരിശീലനം ലഭിച്ച ശാസ്ത്രജ്ഞരും പരിചയസമ്പന്നരായ മേലുദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ ഓരോ കേസിന്റെയും കെമിക്കല്‍ അനാലിസിസ് നടത്തുന്നതെന്ന് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.
ഫോറന്‍സിക് ലാബിനെപ്പോലെ തന്നെ സംസ്ഥാനതലത്തില്‍ കോടതി മുമ്പാകെ രാസപരിശോധന റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് അധികാരപ്പെട്ടതാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. ഈ ലാബില്‍ നിന്നു നല്‍കി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇൃശാശിമഹ ജൃീരലറൗൃല ഇീറല 293 പ്രകാരം ല്ശറലിരല ആയി കോടതിയില്‍ അംഗീകരിക്കപ്പെടുന്നു.
വര്‍ഷത്തില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ തൊണ്ടി മുതലുകള്‍ ഇവിടെ പരിശോധിക്കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രാസപരിശോധന റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കീഴില്‍ സ്വതന്ത്ര ചുമതലയുള്ള വകുപ്പായിട്ടാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. നീതിപൂര്‍വകവും സത്യസന്ധവുമായ രീതിയിലാണ് ഓരോ കേസുകളും പരിശോധനയ്ക്കു വിധേയമാക്കുന്നതും റിപോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it