kasaragod local

കെപിസിസി സെക്രട്ടറിയുടെ വിമര്‍ശനം: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ബഹളം

കാസര്‍കോട്: കെപിസിസി പ്രസിഡന്റ്് എം എം ഹസന്‍ അടുത്തമാസം ഏഴ് മുതല്‍ നടത്തുന്ന ജനമോചന യാത്രയുടെ വിജയത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ കോണ്‍ഗ്രസ് നേതൃ സംഗമം ബഹളത്തില്‍ കലാശിച്ചു. പുതുതായി ജില്ലയിലെ നിരീക്ഷകയായി ചുമതലയേറ്റെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്റെ പരാമര്‍ശങ്ങളാണ് ബഹളത്തിന് ഇടയാക്കിയത്.
ഞാന്‍ കാസര്‍കോട് വന്നപ്പോള്‍ കെപിസിസി സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനോട് ജില്ലയിലെ കോണ്‍ഗ്രസിനെ കുറിച്ച് അന്വേഷിച്ചു.
നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ മറ്റ് രണ്ട് നേതാക്കളോട് ചോദിച്ചപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസിനെ കുറിച്ച് മോശം അഭിപ്രായമാണ് തനിക്ക് ലഭിച്ചതെന്ന് പറഞ്ഞതോടെയാണ് ബഹളം തുടങ്ങിയത്. ഡിസിസി സെക്രട്ടറി ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്.
ഒടുവില്‍ സുമബാലകൃഷ്ണന്‍ ക്ഷമാപണം നടത്തിയതോടെയാണ് ശമനമുണ്ടായത്. ഡിസിസിയുടെ ജില്ലയിലെ ചുമതലയുണ്ടായിരുന്ന പി രാമകൃഷ്ണന് ശാരീരിക അവശതയുള്ളതിനാലാണ് പുതുതായി സുമാ ബാലഷ്ണനെ നിയോഗിച്ചത്.
എം എം ഹസ്സന്‍ സുമാബാലകൃഷ്ണന്റെ പേര് പ്രഖ്യാപിച്ച് ആദ്യ യോഗത്തില്‍ സുമാ ബാലകൃഷ്ണന്‍ പ്രസംഗിച്ചപ്പോള്‍ തന്നെയുള്ള ബഹളം ഡിസിസിയുടെ ചുതലക്കാരിയെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it