കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്നു: കെ സുധാകരന്‍

കൊച്ചി/തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നുവെന്നു കെ സുധാകരന്‍. കിട്ടാത്തില്‍ നിരാശയില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തന്നെ നിയമിച്ചുകൊണ്ടുള്ള എഐസിസി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം താന്‍ പൂര്‍ണമായി അംഗീകരിക്കുകയാണെന്നും ചുമതല ഏറ്റെടുക്കുന്നുവെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാത്ത കാലം വരും. കോണ്‍ഗ്രസ്സില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നാണു താന്‍ പറയുന്നതതെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് പാര്‍ട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും പുതിയ ടീമിനും ഇതിനു കഴിയും. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുമെന്നും ചെന്നിത്തല പറഞ്ഞു.
എഐസിസിയുടെ തീരുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം എം ഹസന്‍ നടത്തിയത്.
കെപിസിസിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി പ്രഖ്യാപിച്ച പുതിയ ടീമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ 18 മാസം തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന ആത്മസംതൃപ്തിയോടെയാണു പടിയിറങ്ങുന്നതെന്ന് എം എം ഹസന്‍ പറ ഞ്ഞു. പുതിയ ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്നു വെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it