കെപിസിസി പ്രസിഡന്റ് : എം എം ഹസന് തുടരും
BY fousiya sidheek10 May 2017 3:02 AM GMT
fousiya sidheek10 May 2017 3:02 AM GMT
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ എം എം ഹസന് കെപിസിസി പ്രസിഡന്റായി തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അറിയിച്ചു. സുധീരന് രാജിവച്ചതിനെ തുടര്‍ന്നാണ് ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയത്. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ ഹസന് ഈ ചുമതലയില്‍ തുടരണമെന്നാണ് എഐസിസിയുടെ തീരുമാനമെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. മാര്‍ച്ച് 25ന് ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്കി ക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോള്‍ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ തുടരുമെന്നായിരുന്നു ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കാമെന്നായിരുന്നു അന്നത്തെ ധാരണ. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം നടക്കുന്നതിനിടെ മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന് എന്നിവരെ ടെലിഫോണില്‍ വിളിച്ച് എഐസിസി തീരുമാനം അറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT