Flash News

കെപിസിസി തിരഞ്ഞെടുപ്പ് : ഹരജി ഫയലില്‍ സ്വീകരിച്ചു



തിരുവനന്തപുരം: കെപിസിസി തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. പൂജപ്പുര മണ്ഡലം സെക്രട്ടറി എ സലീമാണു തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസിയുടെ റിട്ടേണിങ് ഓഫിസര്‍ ഇ എന്‍ സുദര്‍ശനന്‍ നാച്ചിയപ്പന്‍, കെപിസിസി തിരുവനന്തപുരം ജില്ലാ ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ എസ് മാധവന്‍, എഐസിസി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ മൂന്ന് എതിര്‍കക്ഷികളും ഹാജരായി. എഐസിസിക്കു വേണ്ടി ആരും ഹാജരായില്ല. ഇതേത്തുടര്‍ന്നു കേസ് പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it