Flash News

കെപിസിസി ആസ്ഥാനം ഒ എല്‍ എക്‌സില്‍ വില്‍പ്പനയ്ക്ക്

കെപിസിസി ആസ്ഥാനം ഒ എല്‍ എക്‌സില്‍ വില്‍പ്പനയ്ക്ക്
X


തിരുവനന്തപുരം: കെപിസിസി ആസ്ഥാനം വില്‍പ്പനയ്ക്ക് വച്ചതായി ഒഎല്‍എക്‌സില്‍ പരസ്യം. എന്നാല്‍ ഈ പരസ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.  ഒഎല്‍എക്‌സില്‍ പ്രോപ്പര്‍ട്ടീസ് വിഭാഗത്തില്‍ തിരുവനന്തപുരത്താണ് ഈ പരസ്യം ഉളളത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇതിനോടകം 200ലേറെ പേര്‍ പരസ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഐഡിയുടെ യഥാര്‍ത്ഥ ഉടമയുടെ ഫോണ്‍ നമ്പര്‍  പരസ്യത്തില്‍   രേഖപ്പെടുത്തിയിട്ടില്ല.ഓണ്‍ലൈന്‍ വാണിജ്യ ഇടമായ ഒഎല്‍എക്‌സിലാണ് അനീഷ് (അിശലവെ) എന്ന ഐഡി വഴി കെപിസിസി ആസ്ഥാനം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 10, 000 രൂപ വിലയിട്ടിരിക്കുന്ന പരസ്യത്തില്‍ ആവശ്യകാര്‍ മുസ്ലിം ലീഗിനെയോ കേരള കോണ്‍ഗ്രസിനെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.





ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുകളും കരിങ്കൊടിയും വെച്ചുള്ള പ്രതിഷേധമാണ്   ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞത്. എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നേരത്തെ മലപ്പുറത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലെ പതാക താഴ്ത്തിക്കെട്ടി അതിന് മുകളില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടിയും പ്രതിഷേധമുണ്ടായിരുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഘടകക്ഷികളുടെ മുന്നില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇതില്‍ പ്രധാനമായും മുസ്ലിം ലീഗിനെയാണ് കുറ്റപ്പെടുത്തുന്നത്. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് ലഭിച്ചതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് ആരോപണങ്ങള്‍.
Next Story

RELATED STORIES

Share it