കെപിഎംജിയുടെ ഉപദേശം സ്വീകരിക്കരുതെന്ന് പ്രഭാത് പട്‌നായിക്

ന്യൂഡല്‍ഹി: നവകേരള നിര്‍മാണത്തിന് വിവാദ കണ്‍സള്‍ട്ടന്‍സി ഏജന്‍സി കെപിഎംജിയുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരേ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്. കേരള മോഡലിന് എതിരാണ് വിദേശത്തു നിന്നുള്ള ഉപദേശം സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന് വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ല. വിദേശത്തുള്ളവര്‍ അനുകരിക്കുന്ന ഒരു മോഡല്‍ കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മാണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണം. അല്ലെങ്കില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളും വിദഗ്ധരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it