Second edit

കെന്നഡി വധം



1963  നവംബര്‍ 22നു ടെക്‌സാസില്‍ വച്ച് കൊല്ലപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയായിരുന്നുവെന്ന സംശയം 55 വര്‍ഷത്തിനുശേഷവും ബാക്കിയാവുന്നു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ രേഖകളില്‍ കുറേയൊക്കെ നാഷനല്‍ ആര്‍കൈവ്‌സ് പുറത്തുവിട്ടെങ്കിലും ചില സുപ്രധാന രേഖകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അക്കാലത്തു തന്നെ വധത്തിനു പിന്നില്‍ അന്ന് വൈസ് പ്രസിഡന്റായിരുന്ന ലിന്‍ഡന്‍ ബി ജോണ്‍സന്റെ കൈകളുണ്ടെന്ന് ക്രെംലിന്‍ ആരോപിച്ചിരുന്നു. കെന്നഡിയുടെ ഘാതകനായ ഓസ് വാള്‍ഡിനെ നവംബര്‍ 24നു ജാക്ക് റൂബി എന്ന വ്യാപാരി വെടിവച്ചുകൊല്ലുകയായിരുന്നു. 1964ല്‍ പുറത്തുവിട്ട ഔദ്യോഗിക അന്വേഷണ റിപോര്‍ട്ടില്‍ ഗൂഢാലോചനയില്ലെന്നാണ് നിഗമനം. അഭിഭാഷകനായ ജിം ഗാരിസണ്‍, വാറണ്‍ കമ്മീഷന്‍ നിഗമനങ്ങളെ ചോദ്യംചെയ്ത് മൂന്നു വര്‍ഷത്തിനുശേഷം  മൂന്നു പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി. അവയെ അടിസ്ഥാനമാക്കിയാണ് ജെഎഫ്‌കെ എന്ന ഒലിവര്‍‌സ്റ്റോണ്‍ സിനിമ നിര്‍മിക്കപ്പെട്ടത്. അന്റോണി സമ്മേഴ്‌സിന്റെ കോണ്‍സ്പിരന്‍സിയാണു മറ്റൊരു കൃതി. വിഖ്യാത നോവലിസ്റ്റ് നോര്‍മാന്‍ മെയിലറും ഡെലില്ലോ എന്ന മറ്റൊരു എഴുത്തുകാരനും ഈ സംഭവത്തെ ആസ്പദമാക്കി ഫിക്ഷന്‍ രചിച്ചിട്ടുണ്ട്. സിഐഎ ഗൂഢാലോചനയുടെ ഫലമായാണ് കെന്നഡി കൊല്ലപ്പെട്ടതെന്നും ഘാതകനായ ഓസ്‌വാള്‍ഡ് ബലിയാടാണെന്നും സംശയമുണര്‍ത്തുന്ന രീതിയിലാണു ഡെലില്ലോയുടെ ലിബ്‌റയുടെ പ്രതിപാദനമത്രേ.
Next Story

RELATED STORIES

Share it