Flash News

കെനിയ : തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷം



നെയ്‌റോബി: കെനിയയില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തിയതു തട്ടിപ്പെന്നു പ്രതിപക്ഷം. വോട്ടെടുപ്പു തള്ളിക്കളയുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. വ്യാഴാഴ്ചയാണു കെനിയയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പു നടപടികള്‍. വോട്ടെടുപ്പിനെ തുടര്‍ന്നു പ്രതിപക്ഷ പ്രവര്‍ത്തകരും പോലിസുമായുണ്ടായ ഏറ്റുമുട്ടല്‍ ഇന്നലെയും തുടര്‍ന്നു. വെടിവയ്പില്‍ ഇന്നലെ ഒരാള്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ഇതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിച്ച ശേഷം സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അഞ്ചായി.   ആഗസ്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി നേതാവ് കെനിയാത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കെനിയാത്ത ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it