കെനിയ കെട്ടിടാപകടം: നാലു ദിവസത്തിനു ശേഷം പിഞ്ചുകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

കെനിയ: കെനിയയില്‍ തകര്‍ന്ന ആറുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും നാലു ദിവസത്തിനു ശേഷം പിഞ്ചുകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
ഇതുവരെ 135 പേരെയാണ് ജീവനോടെ പുറത്തെടുത്തത്. കുട്ടിയെ കെനിയാത്ത നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റെഡ്‌ക്രോസ് വക്താവ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it