കെനിയന്‍ പ്രസിഡന്റിന്റെ ഫലസ്തീന്‍ സന്ദര്‍ശനം ഇസ്രായേല്‍ തടഞ്ഞു

നറാമല്ല: കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാറ്റ ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു. ഇസ്രായേല്‍ സന്ദര്‍ശനത്തിനു ശേഷം ഫലസ്തീനിലേക്കു പോവാന്‍ തയ്യാറെടുക്കുന്നതിനിടേയാണ് അവസാന നിമിഷം ഫലസ്തീനിലേക്കു കടക്കാനുള്ള അനുമതി ഇസ്രായേല്‍ ഭരണകൂടം നിഷേധിച്ചത്. തിങ്കളാഴ്ച ഇസ്രായേലിലെത്തിയ കെനിയന്‍ പ്രസിഡന്റ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് റൂവന്‍ റിവിലിന്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിവിധ പരിപാടികളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന്, ബുധനാഴ്ച ഫലസ്തീനിലേക്കു പോവാനിരിക്കുന്നതിനിടേയാണ് അനുമതി നല്‍കാനാവില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താനിരുന്ന പ്രസിഡന്റ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it