കെണിയില്‍ കുരുങ്ങിയ പുലി ചത്തു

കാഞ്ഞങ്ങാട്: കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍  കുരുങ്ങിയ പുലി ചത്തു. രാജപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂടങ്കല്ലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് വനപാലകരും പോലിസും സ്ഥലത്തെത്തി. വൈകീട്ട് 4 മണിയോടെ വയനാട്ടില്‍ നിന്ന് വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെത്തി മയക്കുവെടി വച്ച ശേഷം വയനാട്ടിലെ മുത്തങ്ങയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് പുലി ചത്തത്.
പുലി കെണിയില്‍ വീണതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ രാവിലെ മുതല്‍ സ്ഥലത്തെത്തി. വനത്തോട് ചേര്‍ന്നുള്ള വഴിയിലൂടെ പോകുന്നവരാണ് അരയില്‍ കമ്പി കുരുങ്ങിയ നിലയില്‍ പുലിയെ കണ്ടത്.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത്, രാജപുരം എസ്‌ഐ എന്‍ ബി ഷീജു, വനംവകുപ്പ് ഉദ്യോഗസ്ഥരായ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുലിയെ കെണിയില്‍ നിന്ന് വേര്‍പെടുത്തിയത്.
Next Story

RELATED STORIES

Share it