കെട്ടുപിണഞ്ഞ് കയര്‍ മേഖല



അബ്ദുല്‍  സലാം  മണ്ണഞ്ചേരി

മണ്ണഞ്ചേരി: നോട്ടുനിരോധനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും കടുത്ത സാമ്പത്തികപ്രതിസന്ധിയാണ്് കയര്‍മേഖലയിലെ തൊഴിലാളികളും ഫാക്ടറി ഉടമകളും നേരിടുന്നത്. കേരളത്തില്‍ ചകിരി കിട്ടാനില്ലാത്തതിനാല്‍ തമിഴ്‌നാടിനെ ആശ്രയിച്ചാണ് വ്യവസായം. നിരോധനത്തിനു മുമ്പ് 30 കിലോ വരുന്ന ഒരുകെട്ട് ചകിരിക്ക് 650 രൂപയായിരുന്നു വില. അതിനിപ്പോള്‍ 1050 രൂപയായി. കയര്‍ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചെറുകിട ഫാക്ടറി ഉടമയും സിപിഐ മാരാരിക്കുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ വി പി ചിദംബരന്‍ പറയുന്നു. ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. നിരോധനത്തിന് മുമ്പത്തെ അവസ്ഥയിലേക്ക് കയര്‍വ്യവസായം തിരിച്ചുവരണമെങ്കില്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് പ്രിയദര്‍ശിനി കയര്‍ മാറ്റിങ് വ ര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡ ന്റും കോണ്‍ഗ്രസ് നേതാവുമായ എ കെ മദനന്‍ പറയുന്നു. ചെറുകിട കയര്‍ ഫാക്ടറികളി ല്‍ പണിയെടുക്കുന്നവരുടെ അവസ്ഥ പരിതാപകരമാണ്. നിരോധനത്തിനുശേഷം കടക്കെണിയില്‍ നിന്നു കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നും തങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാവുങ്കല്‍ ഭാഗത്തെ കയര്‍ ഫാക്ടറി തൊഴിലാളിയായ സുകുമാരന്‍ പറയുന്നു.
Next Story

RELATED STORIES

Share it