palakkad local

കെട്ടിട നിര്‍മാണം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല

നല്ലേപ്പിളളി: പഞ്ചായത്തിലെ തെക്കേദേശം വില്ലേജില്‍ പാറക്കാലില്‍ തെക്കേദേശം വില്ലേജ് ഓഫിസിനു വേണ്ടി 40 ലക്ഷത്തോളം രൂപ ചെലവില്‍ മനോഹരമായ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മാസം നാലു കഴിഞ്ഞിട്ടും ശോചനീയാവസ്ഥയിലുളളതും ജീര്‍ണാവസ്ഥയിലെത്തി നില്‍ക്കുന്നതുമായ പഴയ കെട്ടിടത്തില്‍ നിന്നു വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്കു മാറാനുളള തീരുമാനം കാത്ത് നീളുകയാണ്.
നല്ലേപ്പിള്ളി പഞ്ചായത്തിലെ മാനാംകുറ്റി, പാറക്കാല്‍, മേട്ടുക്കട, കണക്കമ്പാറ, വാക്കിനിച്ചളള, പന്നിപെരുന്തല, കോട്ടപ്പള്ളം തുടങ്ങിയ ഏഴു വാര്‍ഡുകളിലെ 3500 കുടുംബങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കു നിത്യേന എത്തുന്ന തെക്കേദേശം വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് പഴക്കംചെന്നതും ജീര്‍ണാവസ്ഥയില്‍ എത്തി നില്‍ക്കുന്നതുമായ ചെറിയൊരു കെട്ടിടത്തിലാണ്. ചെറിയ രണ്ട് മുറികളുളള ഓഫിസില്‍ ജനങ്ങള്‍ക്കു നിന്ന് അപേക്ഷ എഴുതാന്‍ പോലും സ്ഥലമില്ല.
രാഷ്ട്രീയസാമൂഹിക സന്നദ്ധ സംഘടനകളും റവന്യുവകുപ്പും ജനപ്രതിനിധികളും ശ്രമിച്ചതിന്റെ ഫലമായാണ് റവന്യൂ വകുപ്പിന്റെ തന്നെ സ്ഥലത്ത് നിലവിലെ വില്ലേജ് ഓഫീസ് 150 മീറ്റര്‍ അടുത്ത് 10 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടം. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. എല്ലാ പണികളും പൂര്‍ത്തിയായി. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്  വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it