wayanad local

കെട്ടിട നമ്പര്‍ ലഭിച്ചില്ല; നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്റര്‍ അടഞ്ഞുകിടക്കുന്നു

സുല്‍ത്താന്‍ ബത്തേരി: കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്റര്‍ അടഞ്ഞുകിടക്കുന്നു. കെട്ടിടനമ്പര്‍ ആവശ്യപെട്ട് രണ്ടുമാസം മുമ്പ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിക്ക് ആരോഗ്യവകുപ്പ് അപേക്ഷ നല്‍കിയെങ്കിലും അനാവശ്യ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നമ്പര്‍ നല്‍കുന്നില്ലെന്നാണ് ആരോപണം.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രയില്‍ മൂന്ന്് വര്‍ഷംമുമ്പ് അനുവദിച്ച ഡയാലിസ് സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരേസമയം 10കിഡ്‌നിരോഗികല്‍ക്ക് ഡയാലിസിസ് ചെയ്യാനാവും.
നിര്‍ധനരായ കിഡ്‌നിരോഗികള്‍ക്ക് കുറഞ്ഞചെലവില്‍ ഡയാലിസിസ് ചെയ്യുക എന്നലക്ഷ്യത്തോടെ എം.എസ്്.ഡിപി ഫണ്ടില്‍നിന്നും ഒരു കോടി രൂപ ചെലവില്‍ ബത്തേരി താലൂക്ക് ആശൂപത്രി സ്ഥിതിചെയ്യുന്ന ഫെയര്‍ലാന്റിലാണ് ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാനിര്‍മിതികേന്ദ്രമാണ് ചെയ്ത്ത്. നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ച് മൂന്നു വര്‍ഷത്തിനുശേഷം അടുത്തിടെയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് വയറിംഗും പ്ലംബിംഗടക്കം ചെയതത്. എന്നാല്‍ ഇപ്പോള്‍ കെട്ടിട നമ്പര്‍കിട്ടാത്തതാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്.
കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന്നായി മുനിസിപ്പാലിറ്റിയെ സമീപിച്ചപ്പോള്‍ അനാവശ്യസാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നമ്പര്‍ നല്‍കാന്‍അധികൃതര്‍ തയ്യാറാവുന്നില്ലന്നാണ് ആരോപണം ഉയരുന്നത്. കെട്ടിടനമ്പര്‍ ലഭിച്ചാല്‍മാത്രമേ വൈദ്യുതിക്കായി അപേക്ഷിക്കാന്‍ സാധിക്കു. തുടര്‍ന്നു വേണം കേരളമെഡിക്കല്‍ കോര്‍്പ്പറേഷനെ അറിയിച്ചു ഡയാലിസിസ് യൂണിറ്റുകള്‍ എത്തിക്കാന്‍.
കെട്ടിട നമ്പര്‍ ലഭിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതരും. നിലവില്‍ കുടുതല്‍ തുകമുടക്കി സ്വകാര്യ ആശുപത്രികളില്‍നിന്നുമാണ് ജില്ലയിലെ നിര്‍ധനരായ രോഗികള്‍പോലും ബുദ്ധിമുട്ടി ഡയാലിസിസ് ചെയ്യുന്നത്. സര്‍ക്കാറിന്റെ ഒരു സ്ഥാപനം നൂലാമാലകിള്‍പെട്ട്് തുറക്കാന്‍ കാലതാമസം നേരിടുന്നസമയത്താണ് ഇത്.
ഈ സാഹചര്യത്തില്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ ഇടപെട്ട് വേണ്ടനടപടികള്‍ കൈകൊള്ളണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it