malappuram local

കെട്ടിട ഉടമകളുടെ പ്രശ്‌നം പരിഹരിക്കും : മന്ത്രി കെ ടി ജലീല്‍



മലപ്പുറം: കെട്ടിട ഉടമകള്‍ അനുഭവിക്കുന്ന പ്രധാന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്നും, പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേരള തദ്ദേശ സ്വയം ഭരണ - ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ ഉറപ്പ് നല്‍കി. കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിസാര കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത പഞ്ചായത്ത്, മുനിസിപ്പല്‍ നികുതി പിരിവ് ഒഴിവാക്കുക, കോടതി സ്‌റ്റേ നിലവിലുണ്ടായിട്ടും ലേബര്‍ ടാക്‌സിന്റെ പേരില്‍ ഭീമമായ തുക ഈടാക്കുന്നതും വാടക കെട്ടിടങ്ങളുടെ തൊട്ടുമുന്നില്‍ ഗുഡ്‌സ്, ടെമ്പോ, ടാക്‌സി സ്റ്റാന്റുകളും ഒഴിവാക്കുക, റോഡ്- ടൗണ്‍ നവീകരണത്തിനായി പൊളിച്ചുനീക്കുന്ന കെട്ടിട ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദക സംഘം ഉന്നയിച്ചത്. പ്രസിഡന്റ് ഇല്യാസ് വടക്കന്‍, സെക്രട്ടറി പി പി അലവിക്കുട്ടി മാസ്റ്റര്‍, എ എം ഹംസ, പി ഉമ്മര്‍ ഹാജി, ഇബ്്‌നു ആദം, മാലങ്ങാടന്‍ മുഹമ്മദ്, പി വി നജീബ് എന്നിവര്‍ അടങ്ങിയ പ്രതിനിധി സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it