kozhikode local

കെട്ടിടോദ്ഘാടനം മാറ്റിവച്ചത് പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്

താമരശേരി: കോരങ്ങാട് ഗവ. എല്‍പി സ്‌കൂളിന്റെ പുതിയകെട്ടിട ഉദ്ഘാടനം രാഷ്ട്രീയ നേതാക്കള്‍ക്കിടയിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണംകൊണ്ട് നീട്ടിവെക്കുന്നത് വിദ്യാര്‍ഥികളോടു കാണിക്കുന്ന  നിതീനിഷേധമാണെന്ന് കാംപസ് ഫ്രണ്ട്. അധ്യായനവര്‍ഷം അവസാനിക്കാനിരിക്കെ ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിടം വിദ്യാര്‍ഥികള്‍ക് തുറന്നു കൊടുക്കണമെന്ന് ഏരിയ പ്രസിഡന്റ് ഫസല്‍ പുളിയാറക്കല്‍ ആവശ്യപ്പെട്ടു. ചില തല്‍പരകക്ഷികളായ രാഷ്ട്രീയക്കാരുടെ പകപോക്കലുകള്‍ക് വിദ്യാര്‍ഥികളെ ഇരകളാക്കരുത്. എത്രയും പെട്ടന്ന് ഉദ്ഘാടനം നടത്തി കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം നല്‍കാന്‍ തയ്യാറാക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നബ്ഹാന്‍ വി സി, മുബഷിര്‍ അടിവാരം സംസാരിച്ചു
Next Story

RELATED STORIES

Share it