kannur local

കെട്ടിടനിര്‍മാണത്തിനിടെ മാഹിയില്‍ സംഘര്‍ഷം



മാഹി: മാഹിയില്‍ കെട്ടിട നിര്‍മാണത്തിനിടെ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു. ആറുപേര്‍ കസ്റ്റഡിയില്‍. നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നു ആരോപിച്ചാണ് സംഘര്‍ഷം. മാഹി സ്‌പോര്‍ട്ട്‌സ് ക്ലബ്ലിന് സമീപം സ്വകാര്യ വ്യക്തിയാണ് കെട്ടിട നിര്‍മാണം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകരാണ് കെട്ടിട നിര്‍മാണം തടയാനെത്തിയത്. അധികൃതര്‍ നിയമ തടസമില്ലെന്ന് അറീയിച്ചതോടെയാണ് നിര്‍ത്തിവച്ച നിര്‍മാണം വീണ്ടും നിര്‍മാണം വീണ്ടുമാരംഭിച്ചത്്. പണി നടന്നുകൊണ്ടിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. അതിനിടെ പണിസ്ഥലത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അന്‍സാല്‍ അരവിന്ദനു മര്‍ദനമേറ്റു. ഇയാളെ മഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ പി വി വിജേഷ്, സാദിഖ് മഞ്ചക്കല്‍, നീതിന്‍, റംഷി, കെ പി നൂഷാദ്, കെ പിസുനില്‍കുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നിര്‍മാണം നിറുത്തി വെച്ചിട്ടില്ല.
Next Story

RELATED STORIES

Share it