Business

കെട്ടിടം വാങ്ങുന്നവര്‍ അറിയാന്‍, റിയല്‍ എസ്‌റ്റേറ്റ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

കെട്ടിടം വാങ്ങുന്നവര്‍ അറിയാന്‍, റിയല്‍ എസ്‌റ്റേറ്റ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
X
flatന്യൂഡല്‍ഹി : റിയല്‍ എസ്‌റ്റേറ്റ് ബില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള റിയല്‍ എസ്‌റ്റേറ്റ് ബില്‍ രാജ്യസഭ പാസാക്കിയിരിക്കുകയാണ്. പാര്‍പ്പിട, വാണിജ്യ, കെട്ടിട സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക്  നിയന്ത്രിക്കാനും ഉപയോക്താക്കളുടെ താല്‍പര്യസംരക്ഷണത്തിനുമായി ഒട്ടേറെ വ്യവസ്ഥകള്‍ അടങ്ങിയ ബില്‍ ലോക്‌സഭയില്‍ കൂടി പാസായാല്‍ നിയമമായിത്തീരും. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ബില്‍ രാജ്യസഭ തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ ബില്‍ രാജ്യസഭ പാസാക്കുകയായിരുന്നു.

ബില്ലിലെ മുഖ്യ വ്യവസ്ഥകള്‍

1 എല്ലാ പ്രൊജക്ടുകളും റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രൊജക്ട് ഡവലപ്പര്‍മാര്‍ തങ്ങളുടെ പ്രൊജക്ട് സംബന്ധമായ എല്ലാ വിവരങ്ങളും കൂടാതെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഭൂമിയുടെ കിടപ്പ് സംബന്ധമായ വസ്തുതകളുള്‍പ്പെടെ വെളിപ്പെടുത്തേണ്ടതാണ്.

2 ജാതി മത വര്‍ഗ വര്‍ണ ലിംഗ വിവേചനമില്ലാതെ എല്ലാവരോടും റഗുലേറ്ററി അതോറിറ്റി തുല്യത പുലര്‍ത്തേണ്ടതാണ്.

3 ബില്‍ഡര്‍മാര്‍ പദ്ധതിയുടെ ചുരുങ്ങിയത് 70% തുകയെങ്കിലും നിക്ഷേപിക്കേണ്ടതാണ്. സംസ്ഥാന റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുകയും ക്രയവിക്രയങ്ങള്‍ക്ക് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുകയു ചെയ്യേണ്ടതാണ്.

4 ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി ലഭിക്കുന്നതിനു മുമ്പ്  ലോഞ്ചിങ് അനുവദിക്കുകയില്ല.

5 500 സ്‌ക്വയര്‍ മീറ്ററിലധികമോ അല്ലെങ്കില്‍ എട്ടിലധികം നിലകളോ ഉളള എല്ലാ സംരംഭങ്ങള്‍ക്കും ബില്ല് ബാധകമാവുന്നു.

6 ബ്രോഷറുകള്‍ മാത്രമായി നിശ്ചിത പരിധിയിലധികം കാലം നിര്‍മ്മാതാക്കള്‍ക്ക് പദ്ധതികള്‍ക്ക് പണം സ്വീകരിക്കാവുന്നതല്ല

7 തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ വഴി നിക്ഷേപകനില്‍ പണം സ്വീകരിച്ച ബില്‍ഡര്‍മാര്‍ നിക്ഷേപകര്‍ക്ക് പണം പലിശ സഹിതം പണം തിരികെ നല്‍കേണ്ടതാണ്.

8 അതോറിറ്റിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്ന ബില്‍ഡര്‍മാര്‍ക്ക് മൂന്നു വര്‍ഷം വരേയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ക്ക് ഒരു വര്‍ഷം വരെയും തടവു ശിക്ഷ ലഭിക്കുന്നതാണ്.

9 തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ക്കെതിരില്‍ അതോറിറ്റിക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ അധികാരമുണ്ടായിരിക്കും.

10 നിര്‍മ്മാതാക്കള്‍ തങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പദ്ധതികളുടെ സ്ഥിതി വിവര കണക്കുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it