കെട്ടിടം തകര്‍ന്ന് ആറു മരണം

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. സെക്റ്റര്‍ 26ല്‍ ധാന്യമാര്‍ക്കറ്റിന് സമീപമാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 12 പേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it