malappuram local

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ ഉരുപ്പടികള്‍

പൊന്നാനി: പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ പണിമുടക്ക് കാരണം ജില്ലയില്‍ കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ ഉരുപ്പടികള്‍. കഴിഞ്ഞ ഒരാഴ്ചയോളമായി തുടരുന്ന അനിശ്ചിതകാല സമരമാണ് തപാല്‍ മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്നത്. പോസ്റ്റല്‍ ജീവനക്കാരുടെ കമ്മീഷന്‍ റിപോര്‍ട്ട് പ്രഖ്യാപിക്കാതെ ആനൂകൂല്യങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനയായ ജിഡിഎസ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. സമരം പരിഹാരം കാണാതെ അനിശ്ചിതമായി നീളുന്നതിനാല്‍ തപാല്‍ മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
22ന് ആരംഭിച്ച സമരം പ്രശ്‌നം പരിഹരിച്ച് തീര്‍പ്പാക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. വില കൂടിയ തപാല്‍ ഉരുപ്പടികള്‍, ബില്ലുകള്‍, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പിഎസ്‌സി അറിയിപ്പ് അടക്കമുള്ള സുപ്രധാന രേഖകളും വിതരണം ചെയ്യാനാളില്ലാതെ പോസ്റ്റ് ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്.
ജീവനക്കാരുടെ സമരം അനിശ്ചിതമായി നീളുന്നത് വിവിധ മേഖലയില്‍ അപേക്ഷ കൊടുത്ത് ഇന്റര്‍വ്യൂ കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it