കെടിഎ സംസ്ഥാന റാങ്കിങ് ടെന്നീസ് ടൂര്‍ണമെന്റ്: സൂരജും ഗായത്രി ശങ്കറും ചാംപ്യന്‍മാര്‍

കൊച്ചി: കേരള ടെന്നീസ് അസോസിയേഷന്‍ (കെടിഎ) സംസ്ഥാന റാങ്കിങ് ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ എച്ച് സൂരജും വനിതാ വിഭാഗത്തില്‍ എറണാകുളത്തിന്റെ ഗായത്രി ശങ്കറും ചാംപ്യന്‍മാരായി. കടവന്ത്ര ആര്‍എസ്‌സിയില്‍ ഇന്നലെ നടന്ന ഫൈനലില്‍ സൂരജ് തിരുവനന്തപുരത്തിന്റെതന്നെ ബിനു മണിയെ 6-4, 6-1 സ്‌കോറിനു പരാജയപ്പെടുത്തി.
എറണാകുളത്തിന്റെതന്നെ സി കൃഷ്ണയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണു ഗായത്രി വിജയിയായത്. സ്‌കോര്‍: 6-1, 6-1. നാട്ടുകാരനായ മുഹമ്മദ് സിദാനെ പരാജയപ്പെടുത്തി തിരുവനന്തപുരത്തിന്റെ ജി എസ് സഞ്ജയ് അണ്ടര്‍ 18 വിഭാഗം കിരീടം നേടി. സ്‌കോര്‍ 6-4, 4-6, 6-3. വനിതാ വിഭാഗം വിജയിയായ എറണാകുളത്തിന്റെ ഗായത്രി ശങ്കറിനെ 3-6,6-2,6-2നു പരാജയപ്പെടുത്തിയ തിരുവനന്തപുരത്തിന്റെ തൃഷ വിനോദിനാണ് അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗം കിരീടം. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ കിരീടം ജി എസ് സഞ്ജയും പെണ്‍കുട്ടികളുടെ കിരീടം തൃഷ വിനോദും കരസ്ഥമാക്കി.
Next Story

RELATED STORIES

Share it