കെജ്‌രിവാളുമായുള്ള ബന്ധം ഉപേക്ഷിച്ചത് നന്നായി: ഹസാരെ

മുംബൈ: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി താന്‍ കൂട്ടുപിരിഞ്ഞത് നന്നായെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാവേളയ്ക്കിടെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കെജ്‌രിവാള്‍ കെട്ടിപ്പുണര്‍ന്നതാണ് ഹസാരെയെ ചൊടിപ്പിച്ചത്. കെജ്‌രിവാളുമായുണ്ടായിരുന്ന ബന്ധം ഒഴിവാക്കിയത് നന്നായെന്നും ഇല്ലെങ്കില്‍ താനും അതുപോലുള്ള ആശയക്കുഴപ്പത്തില്‍ അകപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലുവിനെ കെജ്‌രിവാള്‍ ഹസ്തദാനം ചെയ്തതും കെട്ടിപ്പുണര്‍ന്നതും ശരിയായില്ലെന്ന് ഹസാരെ പറഞ്ഞു.
എന്നാല്‍ ലാലു തന്നെ ആലിംഗനം ചെയ്യുകയും കൈ ഉയര്‍ത്തുകയുമായിരുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഹസാരെയുടെയും കെജ്‌രിവാളിന്റെയും ആലിംഗനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ മൂലധനം രാഷ്ട്രീയാഴിമതിയുടെ പ്രതീകങ്ങള്‍ക്ക് വിറ്റത് നാണക്കേടാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് യോഗേന്ദ്ര യാദവിന്റെ ഇതു സംബന്ധിച്ച പ്രതികരണം.
Next Story

RELATED STORIES

Share it