കെജ്‌രിവാളിന്റെ പ്രിന്‍ സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട കേസ്; അന്വേഷണം കോടതി നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലെ സിബിഐ അന്വേഷണം കോടതി നിരീക്ഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സിബിഐ പൂര്‍ണ പരാജയമായിരുന്നെന്ന് പ്രത്യേക കോടതി. കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് സംബന്ധിച്ച വിവരമൊന്നും സിബിഐ അറിയിച്ചില്ല. കമ്പനിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ക്ക് കേസുമായി പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്ന് തെൡയിക്കാന്‍ സിബിഐക്കായില്ല- പ്രത്യേക സിബിഐ ജഡ്ജി അജയ്കുമാര്‍ ജയിന്‍ നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബര്‍ 18നായിരുന്നു ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചത്.
ഈ മാസം 18ന് കോടതിയില്‍ നല്‍കിയ മറുപടിയിലാണ് അക്കൗണ്ട് മരവിപ്പിച്ചതു സംബന്ധിച്ച് സിബിഐ വിവരം നല്‍കിയത്. അക്കൗണ്ട് മരവിപ്പിക്കുന്നത് സംബന്ധിച്ച് ബാങ്കിന് നല്‍കിയ കത്ത് സിബിഐ സമര്‍പ്പിക്കാത്തത് ആശ്ചര്യകരമാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it