Flash News

കെജ്‌രിവാളിന്റെ അഴിമതി തെളിഞ്ഞാല്‍ പ്രക്ഷോഭം നടത്തും അന്നാ ഹസാരെ



മുംബൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സത്യഗ്രഹമിരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. കെജ്‌രിവാളിനെതിരായ അഴിമതി ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കെജ്‌രിവാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി താന്‍ ജന്തര്‍മന്ദിറില്‍ സത്യഗ്രഹമിരിക്കും- ഹസാരെ പറഞ്ഞു. അഹമ്മദ് നഗര്‍ ജില്ലയിലെ റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it