കെജ്‌രിവാളിനെ തടയാന്‍ ബിജെപി ശ്രമം; ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരിക്ക്

ബട്ടാല: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് ലാത്തിവീശി. ലാത്തിചാര്‍ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കെജ്‌രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചത്.
ഗാന്ധിചൗക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കാനെത്തിയ കെജ്‌രിവാളിനെ ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് ഭാട്ടിയ, മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് നരേഷ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തടയാന്‍ ശ്രമിച്ചത്. 80ഓളം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. പൊതുപരിപാടിയില്‍ പ്രസംഗിച്ച് കെജ്‌രിവാള്‍ മടങ്ങിയ ശേഷം പ്രര്‍ത്തകരെ പോലിസ് വിട്ടയച്ചു.
കഴിഞ്ഞദിവസം വിവിധ വ്യാപാരി സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയതായും പഞ്ചാബ് സര്‍ക്കാരിന്റെ ഭരണത്തില്‍ തങ്ങള്‍ അസംതൃപ്തരാണെന്നു വ്യാപാരികള്‍ പറഞ്ഞതായും കെജ്‌രിവാള്‍ അമൃത്‌സറില്‍ മാധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിയില്‍ മുങ്ങിയതാണ് അതൃപ്തിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it