Flash News

കെജരിവാള്‍ രണ്ട് കോടി കോഴ വാങ്ങി: കപില്‍ മിശ്ര

കെജരിവാള്‍ രണ്ട് കോടി കോഴ വാങ്ങി: കപില്‍ മിശ്ര
X


ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കപില്‍ മിശ്ര രംഗത്ത്. കെജരിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് കപില്‍ മിശ്ര ആരോപിച്ചു. ഇതാണ് തന്റെ സ്ഥാന ചലനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെജരിവാള്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനില്‍ നിന്നാണ് കെജരിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയതെന്നാണ് കപില്‍ മിശ്രയുടെ ആരോപണം. പണത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത തന്നോട് കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നാണ് കെജരിവാള്‍ പറഞ്ഞത്. രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങല്‍ സംഭവിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നതായി കപില്‍ മിശ്ര പറഞ്ഞു. ഇതുസംബന്ധിക്കുന്ന തെളിവുകള്‍ ഏത് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാലും നല്‍കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ, കെജരിവാളിന്റെ ബന്ധുവിന് 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയതായി സത്യേന്ദ്ര ജെയിന്‍ തന്നോട് പറഞ്ഞിരുന്നതായും കപില്‍ മിശ്ര പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ ജീവനെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്നും താന്‍ പുറത്തുപോകില്ല. ഈ പാര്‍ട്ടിയെ അഴിമതി മുക്തമാക്കും.-കപില്‍ മിശ്ര പറഞ്ഞു.
പ്രവര്‍ത്തനം മോശമാണെന്നാരോപിച്ചാണ് ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് കപില്‍ മിശ്രയെ നീക്കിയത്.
കപില്‍ മിശ്രയുടെ ആരോപണത്തിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും കെജരിവാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it