Flash News

കെജരിവാളിന്റെ വീടിന് മുന്നില്‍ ബിജെപി എംപിയുടെ നിരാഹാരസമരം

കെജരിവാളിന്റെ വീടിന് മുന്നില്‍ ബിജെപി എംപിയുടെ നിരാഹാരസമരം
X
kejrival
ന്യൂഡല്‍ഹി: എന്‍ഡിഎംസി ജീവനക്കാരനായിരുന്ന എംഎം ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് മുന്നില്‍ ബിജെപി എംപി മഹേഷ് ഗിരിയുടെ നിരാഹാരസമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ഡല്‍ഹി സിവില്‍ ലൈനിലുള്ള കെജിവാളിന്റെ വസതിയ്ക്ക് മുന്നിലാണ് നിരാഹാര സമരം. ഖാന്റെ കൊലപാതകത്തില്‍ തനിയ്ക്ക് പങ്കുണ്ടെന്ന കെജരിവാളിന്റെ ആരോപണം തെളിയിക്കണമെന്നതാണ് മഹേഷ് ഗിരിയുടെ ആവശ്യം.
എംഎം ഖാന്റെ കൊലപാതകത്തില്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കരണ്‍ സിങ് തന്‍വാറിനും മഹേഷ് ഗിരിയ്ക്കും പങ്കുണ്ടെന്നും കേസില്‍ ഇവരെ സംരക്ഷിക്കുകയാണെന്നും കെജരിവാള്‍ ആരോപിച്ചു. മഹേഷ് ഗിരി എംപിയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കെജരിവാള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആരോപണം ശരിയാണെന്ന് തെളിയിച്ചാല്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് മഹേഷ് ഗിരി എംപി പ്രതികരിച്ചു.
Next Story

RELATED STORIES

Share it